കൊല്‍ക്കത്ത: നെറ്റിയില്‍ ഗുരുതര പരുക്കേറ്റ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. മുറിവില്‍ സ്റ്റിച്ചിട്ട ശേഷം മമതയെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. മമതയ്ക്ക് വസതിയില്‍വച്ച് വീണ് തലയില്‍ പരിക്കേല്‍ക്കുകയായിരുന്നു.