കേരളത്തില്‍ മോദി തരംഗമുണ്ടാവാത്തത് എന്തെന്ന് പരിശോധിക്കുമെന്ന് വി മുരളീധരന്‍
രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം ഇതിനു കാരണമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: കേരളത്തില്‍ മോദി തരംഗമുണ്ടാവാത്തതിന്റെ കാരണമെന്തെന്ന് വിശദമായി പരിശോധിക്കുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് മലയാളികള്‍ക്ക് ധാരണയില്ലാത്തതാവാം ഇതിനു കാരണമെന്നും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളീധരന്‍ വ്യക്തമാക്കി. ശബരിമല വിഷയം കൂടുതല്‍ വോട്ടുകള്‍ നല്‍കി. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതുമാത്രം പോരായിരുന്നു. കേരളത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയേണ്ടതുണ്ട്.
എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം ആദ്യം അവസാനിപ്പിക്കണം. അടുത്തകാലത്ത് എതിര്‍സ്ഥാനാര്‍ഥിയെ വധിക്കാന്‍വരെ ശ്രമം നടന്നു. സിപിഎം ഈ ശൈലി അവസാനിപ്പിച്ചാല്‍ മാത്രമേ കൊലപാതകരാഷ്ട്രീയത്തിന് അറുതി ഉണ്ടാവൂ. വികസന കാര്യങ്ങളില്‍ കേരളത്തിന്റെ താല്‍പ്പര്യത്തിനായി നിലകൊള്ളും. ദേശീയപാതാ വികസനത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിച്ചു. വെള്ളപ്പൊക്ക ദുരിതത്തില്‍ മതിയായ കേന്ദ്രസഹായം കിട്ടിയില്ല എന്നത് ശരിയല്ലെന്നും കേരളം സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അനുസരിച്ച് പണം നല്‍കിയിട്ടുണ്ട്. ബിജെപിയില്‍ പ്രശ്‌നങ്ങളില്ലെന്നും സംഘടനയില്‍ ആശയപ്പോരാട്ടം നടക്കുന്നുവെന്നത് മാധ്യമസൃഷ്ടിയാണെന്നും മുരളീധരന്‍ വ്യക്തമാക്കി.