'പി സി ജോര്‍ജ് കേരള സമൂഹത്തില്‍ കുടഞ്ഞിട്ടത് ഒരു ലോഡ് വെറുപ്പ്'; വക്കാലത്തുമായി വന്ന കേന്ദ്ര സഹ മന്ത്രിയെ വിമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്
'ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ് 11 ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ സാക്ഷി നിര്‍ത്തിക്കൊണ്ട് 'ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ' സൂക്ഷിക്കണം എന്ന് ഞാന്‍ ഓര്‍മിപ്പിച്ചത്.' ബ്രിട്ടാസ് കുറിച്ചു.
കോഴിക്കോട്: വര്‍ഗീയ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിന് വക്കാലത്തുമായി വന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്. ഒരു ട്രക്ക് ലോഡ് വെറുപ്പാണ് പി സി ജോര്‍ജ് കേരള സമൂഹത്തില്‍ കുടഞ്ഞിട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന്റെ പേരില്‍ ദലിത് നേതാവും ഗുജറാത്തിലെ എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തവരാണ് കേരളത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് പറയുന്നതെന്ന് അദ്ദേഹം കുറിച്ചു. 'ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ് 11 ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ ക്രൈസ്തവ മേലധ്യക്ഷന്മാരെ
സാക്ഷി നിര്‍ത്തിക്കൊണ്ട് 'ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ' സൂക്ഷിക്കണം എന്ന് ഞാന്‍ ഓര്‍മിപ്പിച്ചത്.' ബ്രിട്ടാസ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു ട്രക്ക് ലോഡ് വെറുപ്പ് കേരളസമൂഹത്തില്‍ കുടഞ്ഞിട്ടതിനാണ് പിസി ജോര്‍ജ് അറസ്റ്റിലായത്. ഉടന്‍ വന്നു കേന്ദ്ര സഹ മന്ത്രിയുടെ പ്രസ്താവന കേരളത്തില്‍ അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു !!
ദളിത് നേതാവും ഗുജറാത്തിലെ
MLAയുമായ ജിഗ്‌നേഷ് മേവാനി പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഒരു ട്വീറ്റ് ഇടുന്നു. അങ്ങ് ദൂരെ ആസാമില്‍ ബിജെപി കേസ് ഫയല്‍ ചെയ്യുന്നു. കിഴക്ക് നിന്ന് പശ്ചിമ ഭാഗത്തേക്കെത്തി ആസാം പോലീസ് മേവാനിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി ജയിലിലടച്ചു. ബാരപ്പെട്ട കോടതി അതിസൂക്ഷ്മമായി അരിച്ചുപെറുക്കിയിട്ടും കേസില്‍ ഒരു കഴമ്പും കാണാന്‍ കഴിയാത്തതുകൊണ്ട് ജാമ്യം നല്‍കി വിട്ടയച്ചു. ബിജെപി ഉണ്ടോ വിടുന്നു... മറ്റൊരു കേസ് ചുമത്തി വീണ്ടും മേവാനിയെ ജയിലില്‍ തള്ളി. കോടതി ഞെട്ടലോടെയാണ് ഈ കേസിലെ വാദം കേട്ടത്. ഇത്തരം കള്ളക്കേസുകള്‍ ചുമത്തിയാല്‍ നമ്മുടെ രാജ്യത്ത് ജനാധിപത്യം അവസാനിക്കുമെന്നും പോലീസ് സ്‌റ്റേറ്റ് ആകുമെന്നും കോടതി പരസ്യമായി പറഞ്ഞു.
എന്തൊരു അഭിപ്രായസ്വാതന്ത്ര്യം!
ഒന്ന് ശ്വാസം വിട്ടാല്‍ രാജ്യദ്രോഹക്കുറ്റത്തിന് അകത്താക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി എന്ന് പറയുന്നത് മറ്റാരുമല്ല നമ്മുടെ കോടതികള്‍ തന്നെയാണ്. അപ്പോഴാണ് ഉത്തരേന്ത്യയിലെ വെറുപ്പും വിദ്വേഷവും ഒരു ട്രക്കില്‍ കയറ്റി കേരളത്തില്‍
നിക്ഷേപിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജിന് വേണ്ടി വക്കാലത്തുമായി ആളുകള്‍ രംഗത്തുവന്നിരിക്കുന്നത്. ഇതെല്ലാം മുന്‍കൂട്ടി കണ്ടു കൊണ്ട് തന്നെയാണ്
11 ദിവസങ്ങള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ െ്രെകസ്തവ മേലധ്യക്ഷന്മാരെ
സാക്ഷി നിര്‍ത്തിക്കൊണ്ട് 'ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ' സൂക്ഷിക്കണം എന്ന് ഞാന്‍ ഓര്‍മിപ്പിച്ചത്.