രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് കുടിശ്ശിക തിരിച്ചടക്കുന്നതില്‍ ഇളവ്

ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രിംകോടതി വിധി വന്നത്. വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശിക അടയ്ക്കണം.

Update: 2019-11-21 09:17 GMT

ന്യൂഡല്‍ഹി: രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്ക് മന്ത്രിസഭായോഗം ഇളവ് നല്‍കി. സുപ്രിംകോടതി ഉത്തരവ് പ്രകാരം സെപ്ക്ട്രം ലേലത്തുകയായ 94000 കോടി അടയ്ക്കാന്‍ നിശ്ചയിച്ച സമയ പരിധി രണ്ട് വര്‍ഷമാക്കി . കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്.

ഒക്ടോബര്‍ 24നാണ് ടെലികോം കമ്പനികളെ പ്രതിസന്ധിയിലാക്കിയ സുപ്രിംകോടതി വിധി വന്നത്. വോഡഫോണ്‍ ഐഡിയയ്ക്കും എയര്‍ടെലിനും 81,000 കോടി രൂപ കുടിശ്ശിക അടയ്ക്കണം. സെപ്തംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം 50,921.9 കോടി രൂപയായും എയര്‍ടെല്ലിന്റെ 23,045 കോടി രൂപയായുമായിരുന്നു. എന്നാല്‍ പ്രതിസന്ധി തുറന്നുപറഞ്ഞ് കമ്പനികള്‍ എത്തിയതോടെ തുക അടയ്ക്കുന്നതില്‍ കേന്ദ്രം ഇളവ് നല്‍കുകയായിരുന്നു.

എന്നാല്‍ പുതിയ ഇളവ് പ്രഖ്യാപിച്ചിട്ടും ഡിസംബര്‍ മാസത്തില്‍ ടെലികോം താരീഫുകള്‍ വര്‍ദ്ധിപ്പിക്കും എന്ന കമ്പനികളുടെ തീരുമാനം മാറ്റിയിട്ടില്ല. ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയാണ് ഐഡിയയും എയര്‍ടെല്ലും വൊഡഫോണും നല്‍കിയിരിക്കുന്നത്. വരുമാനത്തില്‍ ഭീമമായ നഷ്ടം നേരിടുകയും സാമ്പത്തികമായ വെല്ലുവിളികള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. 

Tags:    

Similar News