സംഗീതസംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപള്ളി അന്തരിച്ചു

ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Update: 2021-02-18 17:50 GMT

ചെന്നൈ: പ്രമുഖ സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപള്ളി (72) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ മികച്ച പശ്ചാത്തല സംഗീതത്തിന് ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുണ്ട്. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം പാലാ സ്വദേശിയായ അദ്ദേഹം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ തിരക്കഥയിലും സംവിധാനത്തിലും പിജി ഡിപ്ലോമ കരസ്ഥാമക്കിയശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാര്‍ഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി ശ്രദ്ധേയനാവുന്നത്.

നിശാദ് എന്ന ഹിന്ദി സിനിമയിലും പ്രവര്‍ത്തിച്ചു. ഭാവം, കുട്ടിസ്രാങ്ക്, തൂവാനം തുടങ്ങി ഒട്ടേറെ സിനിമകള്‍ക്ക് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചു. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010ല്‍ ദേശീയ അവാര്‍ഡിനര്‍ഹനായി. കുട്ടിസ്രാങ്ക്, മാര്‍ഗം, സഞ്ചാരം, പുണ്യം, അഹം, ഭാവം, കുഞ്ഞനന്തന്റെ കട, പറുദീസ, വീട്ടിലേക്കുളള വഴി, കഥാവശേഷന്‍, കുരുക്ഷേത്രം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്താപ്പാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. മുന്‍ എംപി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.

Tags:    

Similar News