മുത്തൂറ്റ് ഫിനാന്‍സിലെ കോടികളുടെ സ്വര്‍ണക്കവര്‍ച്ച: നാലുപേര്‍ പിടിയില്‍

ഹൈദരാബാദില്‍നിന്നാണ് നാലംഗസംഘത്തെ പിടികൂടിയത്. തോക്കുചൂണ്ടിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണ് വന്‍കവര്‍ച്ച നടന്നത്.

Update: 2021-01-23 04:18 GMT

ചെന്നൈ: ഹൊസൂര്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ പിടിയിലായി. ഹൈദരാബാദില്‍നിന്നാണ് നാലംഗസംഘത്തെ പിടികൂടിയത്. തോക്കുചൂണ്ടിയായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ച നടത്തിയത്. ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയിലാണ് വന്‍കവര്‍ച്ച നടന്നത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഭഗല്‍പൂര്‍ റോഡിലെ ബ്രാഞ്ചില്‍ ജീവനക്കാരെ കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ ഉപയോഗിച്ചുതന്നെ ലോക്കര്‍ തുറപ്പിച്ചു.

25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് മോഷണം പോയത്. ആറംഗസംഘമാണ് മോഷണം നടത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാസംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

Tags:    

Similar News