കൊവിഡ് വ്യാപനം: നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ ലോക്ക് ഡൗണ്‍; അവശ്യസേവനങ്ങള്‍ക്ക് അനുമതി

മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 21 വരെ ഒരാഴ്ചത്തേക്കായിരിക്കും നാഗ്പൂര്‍ അടച്ചിടുക. അവശ്യസേവനങ്ങളായ പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകള്‍, പാല്‍ ബൂത്തുകള്‍ എന്നിവ തുറക്കാന്‍ അനുമതിയുണ്ട്. മഹാരാഷ്ട്രയില്‍ ഒരുമാസത്തോളമായി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

Update: 2021-03-11 08:33 GMT

മുംബൈ: കൊവിഡ് കേസുകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് അധികൃതര്‍. മാര്‍ച്ച് 15 മുതല്‍ മാര്‍ച്ച് 21 വരെ ഒരാഴ്ചത്തേക്കായിരിക്കും നാഗ്പൂര്‍ അടച്ചിടുക. അവശ്യസേവനങ്ങളായ പച്ചക്കറി, ഫ്രൂട്ട് ഷോപ്പുകള്‍, പാല്‍ ബൂത്തുകള്‍ എന്നിവ തുറക്കാന്‍ അനുമതിയുണ്ട്. മഹാരാഷ്ട്രയില്‍ ഒരുമാസത്തോളമായി കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. വരും ദിവസങ്ങളില്‍, ലോക്ക് ഡൗണ്‍ അനിവാര്യമായ ചില സ്ഥലങ്ങളുണ്ടാവാം.

അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ഞങ്ങള്‍ തീരുമാനമെടുക്കും- കൊവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. നാഗ്പൂര്‍ പോലീസ് കമ്മീഷണറേറ്റിന്റെ പരിധിയില്‍ വരുന്ന എല്ലാ മേഖലകളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ മൂന്നുദിവസത്തേക്ക് ജനത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിന് രണ്ടുദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. പുതുതായി 13,659 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ വൈറസ് റിപോര്‍ട്ട് ചെയ്തത്.

രാജ്യത്തെ പുതിയ കേസുകളില്‍ 60 ശതമാനവും ഇവിടെയാണ്. വൈറസ് കേസുകള്‍ തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ രാത്രി കര്‍ഫ്യൂ അല്ലെങ്കില്‍ ഭാഗിക ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ താക്കറെ ഓരോ ജില്ലയിലെയും പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. നേരിട്ട് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ പരിശോധന, വേഗത്തിലുള്ള സമ്പര്‍ക്കം കണ്ടെത്തല്‍, ഹോട്ട്‌സ്‌പോട്ടുകളില്‍ കൂട്ടപരിശോധന, മരണങ്ങളുടെ ഓഡിറ്റ് എന്നിവ ഉള്‍പ്പെടെ ഏഴ് പോയിന്റ് കര്‍മപദ്ധതി സംസ്ഥാന ആരോഗ്യവകുപ്പ് ബുധനാഴ്ച കൊണ്ടുവന്നിരുന്നു. കര്‍മപദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ ജില്ലാ ഭരണാധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News