വാട്ട്‌സ്ആപ്പ് പേയ്‌മെന്റ് കൂടുതല്‍ പേരിലേക്ക്; ഉപയോക്താക്കളുടെ എണ്ണം പത്തുകോടിയാക്കാന്‍ അനുമതി

യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതോടെ വാട്ട്‌സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയര്‍ന്നു.

Update: 2022-04-14 17:25 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാട് സംവിധാനം വിപുലീകരിക്കാന്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സ്ആപ്പിന് അനുമതി. യുപിഐ സംവിധാനത്തില്‍ ആറു കോടി ഉപയോക്താക്കളെ കൂടി ഉള്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പിന് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ അനുമതി നല്‍കി. ഇതോടെ വാട്ട്‌സ്ആപ്പിന്റെ ഡിജിറ്റല്‍ സേവനം ലഭിക്കുന്ന ഉപയോക്താക്കളുടെ എണ്ണം 10 കോടിയായി ഉയര്‍ന്നു.

നിലവില്‍ രാജ്യത്ത് വാട്ട്‌സ്ആപ്പിന് 40 കോടി ഉപയോക്താക്കളാണ് ഉള്ളത്. ഇതില്‍ പത്തുകോടി പേര്‍ക്ക് വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റല്‍ പണമിടപാട് നടത്താനാണ് അനുമതിയുള്ളത്. നവംബറില്‍ സമാനമായ നിലയില്‍ വാട്ട്‌സ്ആപ്പ് വഴി ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കൂടുതല്‍ പേരെ അനുവദിച്ചിരുന്നു. രണ്ടുകോടിയില്‍ നിന്ന് നാലുകോടിയായാണ് അന്ന് ഉയര്‍ത്തിയത്.

ഡിജിറ്റല്‍ പണമിടപാട് രംഗത്ത് വാട്ട്‌സ്ആപ്പിന് ഘട്ടം ഘട്ടമായാണ് എന്‍പിസിഐ അനുമതി നല്‍കുന്നത്. മത്സരരംഗത്ത് കമ്പനികള്‍ തമ്മിലുള്ള മോശം പ്രവണതകള്‍ ഒഴിവാക്കാനാണ് എന്‍പിസിഐയുടെ ഇടപെടല്‍.

Tags:    

Similar News