രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 1025.59 ദശലക്ഷം മറികടന്നു

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുളള സര്‍ക്കിള്‍ ഉത്തര്‍പ്രദേശ് ഈസ്റ്റാണ്. 87.35 ദശലക്ഷം വരിക്കാരാണിവിടെയുള്ളത്.

Update: 2019-01-05 02:52 GMT
കൊച്ചി: രാജ്യത്തെ സ്വകാര്യ മൊബൈല്‍ വരിക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിക്കുന്നു. വരിക്കാരുടെ എണ്ണം 1025.59 ദശലക്ഷം കടന്നതായിട്ടാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനം പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ ടെലികോം സേവന രംഗത്തെ പ്രധാന സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വരിക്കാരുളള സര്‍ക്കിള്‍ ഉത്തര്‍പ്രദേശ് ഈസ്റ്റാണ്. 87.35 ദശലക്ഷം വരിക്കാരാണിവിടെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര സര്‍ക്കിളില്‍ 85.16 ദശലക്ഷം വരിക്കാരുമുണ്ട്. കേരളത്തിലും മൊബൈല്‍ വരിക്കാരുടെ എണ്ണം ഒരോ മാസവും വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍ വ്യക്തമാകുന്നത്.രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ച് സുപ്രധാന വര്‍ഷമാണ് കടന്നു പോയതെന്ന് സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ് മാത്യൂസ് പറഞ്ഞു. 5ജി അടക്കമുള്ള സാങ്കേതികവിദ്യകളിലേക്കു മാറാനുള്ള വാണിജ്യപരമായ അടിത്തറയിടാന്‍ ടെലികോം സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞു. എല്ലാ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നീക്കത്തിലാണെന്നും ഇതിനകം 10.4 ലക്ഷം കോടി രൂപ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ക്കായി ചെലവിട്ടു കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

Similar News