താനും കുടുംബവും വീണ്ടും വീട്ടുതടങ്കലില്‍; പോലിസ് വാഹനങ്ങളുടെ ചിത്രം പുറത്തുവിട്ട് ഉമര്‍ അബ്ദുല്ല

ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുല്ല പുറത്തുവിട്ടത്. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പോലിസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. '2019 ആഗസ്തിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടങ്കലിലാക്കിയിരിക്കുകയാണ്.

Update: 2021-02-14 11:35 GMT

ശ്രീനഗര്‍: കുടുംബത്തെയും തന്നെയും ജമ്മു കശ്മീര്‍ ഭരണകൂടം വീണ്ടും വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റുമായ ഒമര്‍ അബ്ദുല്ല. ട്വിറ്ററിലൂടെയാണ് പിതാവും സഹോദരിയും താനും വീട്ടുതടങ്കലിലാണെന്ന വാര്‍ത്ത ഒമര്‍ അബ്ദുല്ല പുറത്തുവിട്ടത്. വീടിന് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന പോലിസ് വാഹനങ്ങളുടെ ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്. '2019 ആഗസ്തിന് ശേഷമുള്ള പുതിയ ജമ്മു കശ്മീര്‍ ഇങ്ങനെയാണ്. ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ വീടുകളില്‍ തടങ്കലിലാക്കിയിരിക്കുകയാണ്.

സിറ്റിങ് എംപി കൂടിയായ എന്റെ പിതാവിനെയും എന്നെയും എന്റെ വീട്ടില്‍ തടവിലാക്കിയിരുന്നത് ദൗര്‍ഭാഗ്യകരമാണ്. എന്റെ സഹോദരിയെയും കുട്ടികളെയും അവരുടെ വീട്ടിലും തടവിലാക്കിയിരിക്കുകയാണ്'- ഒമര്‍ അബ്ദുല്ല ട്വീറ്റില്‍ കുറ്റപ്പെടുത്തി. നിങ്ങളുടെ പുതിയ ജനാധിപത്യ മാതൃക അര്‍ഥമാക്കുന്നത് ഞങ്ങളെ വിശദീകരണമില്ലാതെ ഞങ്ങളുടെ വീടുകളില്‍ തടങ്കലിലാക്കുകയെന്നാണ്. വീട്ടില്‍ ജോലി ചെയ്യാന് ജീവനക്കാരെ പോലും അനുവദിക്കുന്നില്ല. എന്നിട്ട് ഞാന്‍ ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടുന്നു- രണ്ടാമത്തെ ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, ഒമര്‍ അബ്ദുല്ലയുടെ ട്വീറ്റിലെ ആരോപണത്തിന് മറുപടിയുമായി ശ്രീനഗര്‍ പോലിസ് രംഗത്തെത്തി. പുല്‍വാമ ആക്രമണത്തിന്റെ രണ്ടാംവാര്‍ഷിക ദിനമായതിനാല്‍ പ്രധാനപ്പെട്ട വ്യക്തികള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട് ലഭിച്ചതായി പോലിസ് പറയുന്നു. വീട് വിട്ട് പുറത്തേക്ക് പോവരുതെന്ന് എല്ലാവര്‍ക്കും നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായി സുരക്ഷ വര്‍ധിപ്പിച്ചതാണ്. ഇക്കാര്യം അവരെ മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട്. ഈ ദിവസം യാത്രയൊന്നും ചെയ്യരുതെന്നും പോലിസ് ട്വീറ്റ് ചെയ്തു.

Tags:    

Similar News