ഒഎന്‍ജിസിയുടെ ആദ്യ വനിതാ സിഎംഡിയായി അല്‍ക്കാ മിത്തല്‍ ചുമതലയേറ്റു

Update: 2022-01-04 08:18 GMT

ന്യൂഡല്‍ഹി: ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്റെ (ഒഎന്‍ജിസി) പുതിയ സിഎംഡി ആയി അല്‍ക്കാ മിത്തലിനെ തിരഞ്ഞെടുത്തു. 2018 ഡിസംബര്‍ മുതല്‍ കമ്പനിയുടെ എച്ച്ആര്‍ വിഭാഗം ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. എച്ച്ആര്‍ വിഭാഗം ഡയറക്ടറുടെ ചുമതലയ്ക്ക് പുറമെയാണ് പുതിയ ഉത്തരവാദിത്തം കൂടി കമ്പനി ഏല്‍പ്പിച്ചിരിക്കുന്നത്. കമ്പനിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ക്ക.

താല്‍ക്കാലിക സിഎംഡിയായിരുന്ന സുഭാഷ് കുമാര്‍ ഡിസംബര്‍ 31ന് വിരമിച്ച ഒഴിവിലേക്കാണ് അല്‍ക്കയുടെ നിയമനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മുന്‍ സിഎംഡി ശശി ശങ്കര്‍ വിരമിച്ചതിനുശേഷം ഒഎന്‍ജിസി മുഴുവന്‍ സമയ സിഎംഡിയെ നിയമിച്ചിട്ടില്ലായിരുന്നു. ജൂണില്‍ പുതിയ സിഎംഡിയ്ക്ക് വേണ്ടി രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ഒമ്പത് ഉദ്യോഗാര്‍ഥികളെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് അഭിമുഖം ചെയ്തിരുന്നുവെങ്കിലും ഒരാളെ പോലും തിരഞ്ഞെടുത്തിരുന്നില്ല.

Tags:    

Similar News