ഡല്‍ഹിയില്‍ പ്രതിവര്‍ഷം അറസ്റ്റിലാവുന്നത് രണ്ടുലക്ഷം പേര്‍; 85 ശതമാനവും പുതിയ കുറ്റവാളികള്‍

Update: 2021-12-13 01:30 GMT

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിവര്‍ഷം രണ്ടുലക്ഷം പേര്‍ വിവിധ കുറ്റകൃത്യങ്ങളിലായി അറസ്റ്റിലാവുന്നുണ്ടെന്ന് പോലിസിന്റെ റിപോര്‍ട്ട്. ഇതില്‍ 85 ശതമാനവും പുതുതായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരാണെന്നാണ് കണക്കുകള്‍. കമ്മ്യൂണിറ്റി പോലിസ് പരിപാടിയായ 'ഉന്നതി'യില്‍ സംസാരിക്കവെ ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ പുറത്തുവിട്ടത്. കുറ്റകൃത്യങ്ങളില്‍ അകപ്പെടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ഉന്നതിയുടെ പ്രധാന ലക്ഷ്യം.

സ്വകാര്യപങ്കാളിത്തത്തോടെയാണ് ഇത് ചെയ്യുന്നത്. പരിശീലന സെഷനുകളും അവര്‍ക്ക് ജോലി നല്‍കലും ഉള്‍പ്പെടെയുള്ള നടപടികളിലൂടെ ഏഴായിരത്തിലധികം പേര്‍ക്ക് പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവന്നു. ആദ്യമായി കുറ്റകൃത്യം ചെയ്ത് പിടിക്കപ്പെടുന്നവരെ അതില്‍നിന്ന് മോചിപ്പിക്കേണ്ടത് പോലിസിന്റെ ഉത്തരവാദിത്തമാണ്. ഇത് സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയും. പ്രതികരണ സമയം നേരത്തെ 7 മിനിറ്റായിരുന്നു. ഇപ്പോള്‍ അത് 3 മിനിറ്റായി കുറച്ചു. ഞങ്ങള്‍ എല്ലാവരും ക്രമസമാധാന പാലനത്തിനായി പ്രവര്‍ത്തിക്കുന്നവരാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News