പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരം: ബെന്നി ബഹനാന്‍ എംപി
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്നനിലയില്‍ എത്തിയിട്ടും ആനുപാതികമായി ഇന്ധനവില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാക്കേണ്ടതിന് പകരം സെന്‍ട്രല്‍ എക്‌സൈസ് തീരുവ കൂട്ടിയ നടപടി തീവെട്ടികൊള്ളയാണെന്നും എംപി പറഞ്ഞു.
ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ഉള്‍പ്പെടെ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അപലപനീയവും, ദൗര്‍ഭാഗ്യകരവുമാണെന്ന് ബെന്നി ബഹനാന്‍ എംപി കുറ്റപ്പെടുത്തി. വിഷയം ലോക്‌സഭയില്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എംപി സമര്‍പ്പിച്ച അടിയന്തിര പ്രമേയ നോട്ടിസിനും സ്പീക്കര്‍ അനുമതി നിഷേധിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്നനിലയില്‍ എത്തിയിട്ടും ആനുപാതികമായി ഇന്ധനവില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാക്കേണ്ടതിന് പകരം സെന്‍ട്രല്‍ എക്‌സൈസ് തീരുവ കൂട്ടിയ നടപടി തീവെട്ടികൊള്ളയ്ക്ക് സമമാണെന്നും ഈ തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും എം പി ആവശ്യപ്പെട്ടു.