രാമനവമി സംഘര്‍ഷം: ആഘോഷങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍
ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികവും ചെറിയ പെരുന്നാളും മഹാവീര്‍ ജയന്തി, ദുഃഖവെള്ളി, ഹനുമാന്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങളും അടുത്ത ദിനങ്ങളിലായി എത്തുന്നുണ്ട്.
ഭോപ്പാല്‍: രാമനവമി ദിനത്തില്‍ ഖാര്‍ഗോണ്‍ നഗരത്തിലും ബര്‍വാനി ജില്ലയിലുമുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ആഘോഷങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ എല്ലാ ജില്ലകളിലെയും അധികാരികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി ഡോ.നരോത്തം മിശ്ര ബുധനാഴ്ച അറിയിച്ചു.
ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികവും ചെറിയ പെരുന്നാളും മഹാവീര്‍ ജയന്തി, ദുഃഖവെള്ളി, ഹനുമാന്‍ ജയന്തി തുടങ്ങിയ ആഘോഷങ്ങളും അടുത്ത ദിനങ്ങളിലായി എത്തുന്നുണ്ട്.
വരും ദിവസങ്ങളില്‍ നിരവധി ഉത്സവങ്ങള്‍ ആചരിക്കാനുണ്ട്. ഇത് കണക്കിലെടുത്ത് മധ്യപ്രദേശിലെ എല്ലാ ജില്ലകളും ജാഗ്രതയിലാണ്. മുന്‍കരുതല്‍ നടപടിയായി അതത് പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ എല്ലാ ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോടും നിര്‍ദ്ദേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വക്താവ് മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഖാര്‍ഗോണിലെ അക്രമത്തിന് ഒരു ദിവസത്തിന് ശേഷം, വരാനിരിക്കുന്ന ഉത്സവങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ പോലിസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കിക്കൊണ്ട് സംസ്ഥാന പോലീസ് ആസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.