ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടനാ റിപോര്‍ട്ട് തയ്യാറാക്കാനായാണ് പിബി യോഗം ചേരുന്നത്. അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഈ സംഘടനാ റിപോര്‍ട്ട് ചര്‍ച്ച ചെയ്യും. ഈ മാസം 25,26,27 തിയ്യതികളിലാണ് കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നത്. രാഷ്ട്രീയ പ്രമേയത്തിന്റെ ഭേദഗതികളെക്കുറിച്ചടക്കം രണ്ടുദിവസമായി ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ച നടക്കും. ഇതോടൊപ്പം പാര്‍ട്ടി കോണ്‍സിന്റെ മുന്നൊരുക്കങ്ങളും നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗത്തില്‍ ഉയര്‍ന്നുവരും.
കണ്ണൂരില്‍ ഏപ്രില്‍ 6 മുതല്‍ 10 വരെ അഞ്ച് ദിവസമായാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുക. ജനുവരിയില്‍ ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ ചേരാന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങെല്ലാം സിപിഎം ഏറക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേരള സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ചേരുകയും കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.