ഫ്രറ്റേണിറ്റി ഫോറം ഹജ്ജ് സേവനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഭാരവാഹികളായി ഖലീല്‍ ചെമ്പയില്‍ (കോ-ഓര്‍ഡിനേറ്റര്‍), ജമാല്‍ ചെന്നൈ (അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍), അബ്ദുല്‍ ഗഫാര്‍ കൂട്ടിലങ്ങാടി (വോളണ്ടിയര്‍ ക്യാപ്റ്റന്‍), ഷാക്കിര്‍ മംഗലാപുരം (വൈസ് ക്യാപ്റ്റന്‍), ഫദ്ല്‍ നിരോല്‍പ്പാലം (അസീസിയ ഇന്‍ചാര്‍ജ്), മുസ്തഫ പള്ളിക്കല്‍ (മീഡിയ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
മക്ക: ഹജ്ജ് സേവന രംഗത്ത് പതിറ്റാണ്ടിന്റെ സേവന പരിചയമുള്ള ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഒരുക്കങ്ങളുടെ ഭാഗമായി മക്കയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി ഖലീല്‍ ചെമ്പയില്‍ (കോ-ഓര്‍ഡിനേറ്റര്‍), ജമാല്‍ ചെന്നൈ (അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍), അബ്ദുല്‍ ഗഫാര്‍ കൂട്ടിലങ്ങാടി (വോളണ്ടിയര്‍ ക്യാപ്റ്റന്‍), ഷാക്കിര്‍ മംഗലാപുരം (വൈസ് ക്യാപ്റ്റന്‍), ഫദ്ല്‍ നിരോല്‍പ്പാലം (അസീസിയ ഇന്‍ചാര്‍ജ്), മുസ്തഫ പള്ളിക്കല്‍ (മീഡിയ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
കൊറോണ മഹാമാരിക്ക് ശേഷം സേവനത്തിന് അവസരം ലഭിച്ച വോളണ്ടിയര്‍മാര്‍ എല്ലാ വിധ ആരോഗ്യ മുന്‍കരുതലോടെയുമായിരിക്കും പ്രവര്‍ത്തന രംഗത്തുണ്ടാകുക. വിവിധ ഭാഷകള്‍ സംസാരിക്കുന്നവര്‍ ടീമിലുണ്ടായിരിക്കും. ഹറം, അസീസിയ മേഖലകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കൂടാതെ വനിതാ വോളണ്ടിയര്‍മാരും, ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രത്യേക സംഘവും ഉണ്ടായിരിക്കും.
മദീനയില്‍ നിന്നെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും അവരുടെ താമസസ്ഥലങ്ങളിലെത്തിക്കുന്നതിനും ഫോറം വോളണ്ടിയര്‍മാര്‍ രംഗത്തുണ്ടാകും. അവസാന ഹാജിയും മക്കയില്‍നിന്ന് മടങ്ങുന്നത് വരെ ഫ്രറ്റേണിറ്റി ഫോറം സേവന രംഗത്തുണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.