ഫ്രറ്റേണിറ്റി ഫോറം ഖുര്‍ആന്‍ പഠനപരീക്ഷ: വിജയികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം സംഘടിപ്പിച്ച 'ഖുര്‍ആന്‍ പഠന പരീക്ഷാ- 2022' വിജയികള്‍ക്കുള്ള സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു. 250ല്‍പരം ആളുകള്‍ പങ്കെടുത്ത പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയ 6 പേരില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ തിരഞ്ഞെടുത്തത്. മാസ്റ്റര്‍ അലി മുബാറക്കിന്റെ ഖിറാഅത്തോടെ ദമ്മാം അല്‍ അബീര്‍ മെഡിക്കല്‍ സെന്റര്‍ ഹാളിലെ പ്രൗഢമായ സദസ് കിഴക്കന്‍ പ്രവിശ്യയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന പി എ എം ഹാരിസ് ഉദ്ഘാടനം ചെയ്തു.
ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ഘടകം പ്രസിഡന്റ് സിറാജുദ്ദീന്‍ ശാന്തിനഗര്‍ അധ്യക്ഷത വഹിച്ചു. പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ഷമീര്‍ ഇബ്രാഹിം, റൈഹാനത്ത് ഷമീര്‍, സിദ്ദീഖ് സൈനുദ്ദിന്‍, ഫാതിമ ഇസ്മായില്‍, സഫിയ ഉമര്‍, അബ്ദുനൂര്‍ ഓടക്കല്‍ എന്നിവര്‍ക്ക് സിറാജുദ്ദീന്‍ ശാന്തി നഗര്‍, നസീര്‍ ആലുവ, സുല്‍ത്താന്‍ അന്‍വരി കൊല്ലം എന്നിവര്‍ ഉപഹാരം നല്‍കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ ഫാത്തിമ ഇസ്മാഈല്‍, റൈഹാനത്ത് ഷമീര്‍, സഫിയ ഉമര്‍ എന്നിവര്‍ക്കുള്ള സമ്മാനമായ സ്വര്‍ണനാണയങ്ങള്‍ മൂസക്കുട്ടി കുന്നേക്കാടന്‍, സിറാജുദ്ദീന്‍ ശാന്തിനാഗര്‍, മന്‍സൂര്‍ എടക്കാട് എന്നിവര്‍ സമ്മാനിച്ചു.
ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള ഘടകം പ്രസിഡന്റ് മന്‍സൂര്‍ പുലിക്കാട്ടില്‍, വിമന്‍സ് ഫ്രറ്റേണിറ്റി ദമ്മാം കമ്മിറ്റി അംഗം അസീല ഷറഫുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഖുര്‍ആന്‍ പഠന പരീക്ഷ ഇന്‍ചാര്‍ജ് അബ്ദുല്ല കുറ്റിയാടി സ്വാഗതവും, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ഘടകം സെക്രട്ടറി നസീര്‍ ആലുവ നന്ദിയും പറഞ്ഞു. സുബൈര്‍ നാറാത്ത്, ഹുസൈന്‍ മണക്കടവ്, നിഷാദ് നിലമ്പുര്‍, ഖാലിദ് ബാഖവി നേതൃത്വം നല്‍കി.