ഫ്രറ്റേണിറ്റി ഫോറം ആരോഗ്യ സുരക്ഷാ കൈപുസ്തകത്തിന്റെ വിതരണോദ്ഘാടനം
കൊവിഡ് കാലത്തു പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചു വിശദീകരിക്കുന്ന പുസ്തകം ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാകട്ടെയെന്ന് ആദ്യ കോപ്പി സ്വീകരിച്ച ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അഹ് മദ് അല്‍ മദ്‌ലൂഹ് ആശംസിച്ചു.
ദമ്മാം: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദിയില്‍ പുറത്തിറക്കിയ കൊവിഡ് കാലത്തെ ആരോഗ്യ സുരക്ഷാ നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപുസ്തകത്തിന്റെ ഖത്തീഫ് ഏരിയ തല വിതരണോദ്ഘാടനം അല്‍മദ്‌ലൂഹ് മെഡിക്കല്‍ സെന്ററില്‍ നടന്നു. ചടങ്ങില്‍ ഫോറം ഖത്തീഫ് ഏരിയ പ്രസിഡന്റ് ഹനീഫ മാഹി അധ്യക്ഷത വഹിച്ചു.
കൊവിഡ് കാലത്തു പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചു വിശദീകരിക്കുന്ന പുസ്തകം ജനങ്ങള്‍ക്ക് വളരെയേറെ ഉപകാരപ്രദമാകട്ടെയെന്ന് ആദ്യ കോപ്പി സ്വീകരിച്ച ക്ലിനിക് മാനേജിങ് ഡയറക്ടര്‍ അഹ് മദ് അല്‍ മദ്‌ലൂഹ് ആശംസിച്ചു.
പ്രവാസികളുടെ ആരോഗ്യ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു ഫ്രറ്റേണിറ്റി ഫോറം ഖത്തീഫ് ഏരിയ പ്രസിഡന്റ് ഹനീഫ മാഹി പറഞ്ഞു .
അല്‍ മദ്‌ലൂഹ ക്ലിനിക്ക് ചീഫ് ഡോക്ടര്‍ മുഹമ്മദ് ഖിള്ര്‍, ഫ്രറ്റേണിറ്റി ഫോറം ഖത്തീഫ് ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാഫി വെട്ടം, റഈസ് കടവില്‍ സംബന്ധിച്ചു.