പശ്ചിമഘട്ട സംരക്ഷണം: അന്തിമവിജ്ഞാപനം വൈകും

നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2020 മാര്‍ച്ച് 30 വരെയാണ്.

Update: 2019-12-06 16:59 GMT
പശ്ചിമഘട്ട സംരക്ഷണം: അന്തിമവിജ്ഞാപനം വൈകും

ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിനുള്ള അന്തിമവിജ്ഞാപനം വൈകുമെന്ന് പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ. അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ഇഎസ്എ പരിധി കുറയ്ക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യമുന്നയിക്കുന്നതാണ് അന്തിമവിജ്ഞാപനം വൈകുന്നതിന് കാരണം. നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി 2020 മാര്‍ച്ച് 30 വരെയാണ്. 

Tags:    

Similar News