പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കാനാവുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി

Update: 2020-05-06 14:28 GMT

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു നിര്‍ത്തലാക്കിയ പൊതുഗതാഗതം ഉടന്‍ പുനരാരംഭിക്കാനാവുമെന്ന സൂചനകള്‍ നല്‍കി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബസ് ആന്റ് കാര്‍ ഓപറേറ്റ് കോണ്‍ഫഡറേഷന്‍ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണു മന്ത്രിയുടെ അഭിപ്രായം. എന്നാല്‍, നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനരാരംഭിക്കൂ എന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ശാരീരക അകലം പാലിക്കല്‍, വാഹനങ്ങളില്‍ ഹാന്റ് വാഷ്, സാനിറ്റൈസര്‍, ഫേസ് മാസ്‌ക്ക് എന്നിവ ഉണ്ടായിരിക്കണം. അതേസമയം,

    പൊതുഗതാഗതം എപ്പോള്‍ പുനരാരംഭിക്കുമെന്നതിനെ കുറിച്ച് കൃത്യമായ തിയ്യതി കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടില്ല. കൊവിഡ് വ്യാപനം തടയാന്‍ ജനതാ കര്‍ഫ്യൂവിനു പിന്നാലെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 25 മുതലാണ് രാജ്യത്ത് പൊതുഗതാഗതം നിര്‍ത്തലാക്കിയത്. റെയില്‍-വ്യോമ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.


Tags:    

Similar News