രാജസ്ഥാനില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച 70 ഓളം ഭക്തര്‍ തളര്‍ന്നുവീണു; ഭക്ഷ്യവിഷബാധയെന്ന് മെഡിക്കല്‍ ഓഫിസര്‍

രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

Update: 2021-03-12 06:01 GMT

ജയ്പൂര്‍: മഹാശിവരാത്രിയോട് അനുന്ധിച്ച് നടന്ന ചടങ്ങുകള്‍ക്കിടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച വിശ്വാസികള്‍ തളര്‍ന്നുവീണു. രാജസ്ഥാനിലെ ദുന്‍ഗാര്‍പൂര്‍ ജില്ലയിലെ അസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഏകദേശം 60-70 വിശ്വാസികള്‍ ബോധരഹിതരായെന്ന് അസ്പൂരിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.

ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് കരുതുന്നത്. ഈ സംഖ്യ ഇനിയും ഉയരാമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അവശരായവരെ നാല് ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രസാദത്തിന്റെ സാംപിളും രോഗികളില്‍നിന്ന് ശേഖരിച്ച സ്രവങ്ങളും വിശദ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി. ആശുപത്രികളില്‍ മെഡിക്കല്‍ സംഘങ്ങള്‍ ക്യാംപ് ചെയ്താണ് സാംപിളുകള്‍ ശേഖരിച്ചത്.

Tags:    

Similar News