റക്ബര്‍ഖാനെ തല്ലിക്കൊന്ന കേസ്: നാലാം പ്രതി അറസ്റ്റിലായത് ഒരു വര്‍ഷത്തിനു ശേഷം
ആള്‍വാര്‍: പശുക്കടത്താരോപിച്ചു 28കാരനായ റക്ബര്‍ഖാനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കേസിലെ നാലാം പ്രതി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ജൂലൈ20നാണ് സുഹൃത്ത് അസ്‌ലമിനൊപ്പം സഞ്ചരിക്കവെ ഹിന്ദുത്വര്‍ റക്ബര്‍ഖാനെ തല്ലിക്കൊന്നത്. ഈ കേസിലെ നാലാം പ്രതിയായ വിജയ്കുമാര്‍ ആണ് വ്യാഴാഴ്ച രാവിലെ അറസ്റ്റിലായത്. ജയ്പൂരിലെ മുര്‍ത്തികല കോളനിയില്‍ നിന്നും അറസ്റ്റിലായ വിജയ്കുമാറിനെ പിന്നീട് ആള്‍വാര്‍ പോലിസിനു കൈമാറുകയായിരുന്നു.
അതേസമയം കേസിലെ അഞ്ചാം പ്രതിയായ നാവല്‍ കിഷോര്‍ ഇപ്പോഴും ഒളിവിലാണെന്നു പോലിസ് അറിയിച്ചു. മറ്റു പ്രതികളായ ദര്‍മേന്ദ്ര യാദവ്, നരേശ് സിങ്, പരംജിത് സിങ് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
റക്ബര്‍ ഖാനും സുഹൃത്ത് അസ്‌ലമും ആള്‍വാറിലെ രാംഗഡില്‍ വനപ്രദേശത്തുകൂടെ രണ്ടു പശുക്കളുമായി നടന്നു പോകുമ്പോഴായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. ഹരിയാനയിലെ തന്റെ ഗ്രാമമായ കൊല്‍ഗാനില്‍ നിന്നാണ് റക്ബര്‍ഖാന്‍ സുഹൃത്തിനോടൊപ്പം പശുക്കളുമായി എത്തിയത്. ഇദ്ദേഹം പശുക്കടത്തുകാരനാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. രണ്ടുപേരെയും ക്രൂരമായി തല്ലിച്ചതക്കുകയും റക്ബര്‍ ഖാന്‍ സംഭവ സ്ഥലത്തു തന്നെ മരിക്കുകയുമായിരുന്നു.