ഛത്തീസ്ഗഢിലെ പശുക്കൊല; കൊലയാളികള്‍ക്കു വേണ്ടി കൂറ്റന്‍ റാലിയുമായി വിഎച്ച്പി(വീഡിയോ)

Update: 2024-06-27 12:34 GMT

റായ്പൂര്‍: ഛത്തീസ്ഗഢില്‍ പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്‌ലിം യുവാക്കളെ തല്ലിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കു വേണ്ടി വിഎച്ച്പിയും ബജ്‌റങ്ദളും രംഗത്ത്. കേസില്‍ അറസ്റ്റിലായ ബിജെപിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന്റെ മഹാസമുന്ദ് ജില്ലാ ഉപാധ്യക്ഷന്‍ രാജാ അഗര്‍വാള്‍, ഹരീഷ് മിശ്ര തുടങ്ങി നാലുപേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബജ്‌റങഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കോട് വാലി പോലിസ് സ്‌റ്റേഷന് സമീപം കൂറ്റന്‍ റാലി നടത്തിയത്. കാവി ഷാളും മറ്റും ധരിച്ചെത്തിയ നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.


ഉത്തര്‍പ്രദേശ് സ്വദേശികളായ ഗുഡ്ഡു ഖാന്‍, ചന്ദ് മിയ ഖാന്‍, സദ്ദാം ഖുറേഷി എന്നിവരെയാണ് പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. മഹാസമുന്ദിലെ ഒരു ഗ്രാമത്തില്‍ നിന്ന് എരുമകളുമായി ഒഡിഷയിലെ മാര്‍ക്കറ്റിലേക്ക് ട്രക്കില്‍ പോവുകയായിരുന്ന മുസ് ലിം യുവാക്കളെയാണ് സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ തല്ലിക്കൊന്നത്. റായ്പൂരിനു സമീപം ആരംഗില്‍ ജൂണ്‍ ഏഴിന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. ട്രക്ക് പിന്തുടര്‍ന്നെത്തിയ ഹിന്ദുത്വര്‍ മഹാനദി പാലത്തിന് സമീപം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 20 ദിവസത്തിനു ശേഷമാണ് പോലിസ് പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News