ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നാളെ മുതല്‍; ഒരു ജിബിപിഎസ് വരെ വേഗത

Update: 2019-09-04 16:20 GMT
ജിയോ ബ്രോഡ്ബാന്‍ഡ് സേവനം നാളെ മുതല്‍; ഒരു ജിബിപിഎസ് വരെ വേഗത

ന്യൂഡല്‍ഹി: ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോഫൈബറിന്റെ പ്രഖ്യാപനം നാളെ.വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട വന്‍കിട കമ്പനികള്‍ എന്നിവയ്ക്ക് വേണ്ടിയുള്ള ബ്രോഡ്ബാന്‍ഡ് സേവനമാണ് ജിയോഫൈബര്‍. ഒരേ സമയം 1,100 നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ജിയോ ഫൈബറില്‍ 1 ജിബിപിഎസ് വരെ പരമാവധി വേഗത ലഭിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു.

ജിയോഫൈബറിന്റെ വെബ്‌സൈറ്റില്‍ ഇതിനു വേണ്ടി രജിസ്റ്റര്‍ ചെയ്യാം. ജിയോ ഉപഭോക്താവ് ആണെങ്കില്‍ മൈജിയോ ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ജിയോ എക്‌സിക്യൂട്ടീവ് നിങ്ങളുടെ സ്ഥലത്തെത്തി കണക്ഷന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.

കണക്ഷന് വേണ്ടി 2500 രൂപ ഡെപ്പോസിറ്റായി നല്‍കണം. കണക്ഷന്‍ വിഛേദിക്കുമ്പോള്‍ ഇത് റീഫണ്ട ്‌ചെയ്യാവുന്നതാണ്. 700 രൂപയിലാണ് പ്ലാന്‍ തുടങ്ങുന്നത്. 100 എംബിപിഎസ് വേഗത ലഭിക്കും. 10,000 രൂപയുള്ള വിവിധ താരിഫുകളുടെ വിശദാംശങ്ങള്‍ നാളെ പ്രഖ്യാപിക്കും.

ജിയോഫൈബറിനൊപ്പം ജിഗാ ടിവി സെറ്റ് ടോപ്പ് ബോക്‌സും പുറത്തിറക്കുമെന്ന് റിലയന്‍സ് അറിയിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ സേവനമാണിത്. ജിയോ ആപ്പ് സ്യൂട്ടുമായി ബന്ധപ്പെടാനും ഇതുവഴി സാധിക്കും. വിവിധ ഭാഷകളിലൂടെ ശബ്ദ നിര്‍ദേശം നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. ടെലിവിഷന്‍ വഴി വീഡിയോ കോളിങ് നടത്തുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെറ്റ് ടോപ്പ് ബോക്‌സില്‍ ഉണ്ടെന്നാണ് റിലന്‍യസ് അവകാശപ്പെടുന്നത്.

വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി എല്‍ഇഡി ടെലിവിഷനും 4കെ സെറ്റ് ടോപ്പ് ബോക്‌സും സൗജന്യമായി ലഭിക്കും. ഇന്ത്യയിലെ ഏത് മൊബൈലിലേക്കും ലാന്റ് ലൈന്‍ നമ്പറിലേക്കും കോള്‍ സൗജന്യവുമായിരിക്കും. അമേരിക്കയിലേക്കും കാനഡയിലേക്കും മാസം 500 രൂപയ്ക്ക് വിളിക്കാവുന്ന പ്ലാനും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News