ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണം; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് മുന്‍ തന്ത്രിയുടെ ഭാര്യ

Update: 2021-11-16 14:17 GMT

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഭരണഘടനാ ബെഞ്ച് വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുന്‍ തന്ത്രി കണ്ഠരര് മഹേശ്വരരുടെ വിധവ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യം പിന്തുണച്ചിട്ടുണ്ടെന്ന് ദേവകി അന്തര്‍ജനം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല വിധിക്കെതിരെയുള്ള പുനപ്പരിശോധന ഹരജികളില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്‌ഡെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. 87 വയസ്സായി. വിധി കേള്‍ക്കാന്‍ വേണ്ടി താന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല.

sabarimala-woman-entry-case-letter-to-chief-justice-of-supreme-courtഎന്നാല്‍, ശബരിമല അയ്യപ്പന് വേണ്ടിയുള്ള തന്റെ അവസാന കര്‍മമാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല പ്രക്ഷോഭസമയത്ത് പോലിസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസിലെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുമെന്നും കത്തില്‍ പറയുന്നു. അതേസമയം, ഒമ്പതംഗ ബെഞ്ചിലെ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തില്‍ പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടിവരും.

Tags:    

Similar News