ദേശീയ ഗുസ്തി ഫെഡറേഷന്‍ നടത്തുന്ന ചാംപ്യന്‍ഷിപ്പ് ജയ്പൂരില്‍ നടക്കുകയാണ്. എന്നാല്‍ നിയമവിരുദ്ധമായി മറ്റ് ചാംപ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നു. ഇതിന് ഗുസ്തി ഫെഡറേഷന്റെ പണമാണ് ഉപയോഗിക്കുന്നത്. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഒരു കായിക താരം ജോലിക്ക് അപേക്ഷിച്ചാല്‍ ലഭിക്കില്ല. താരങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ടെന്നും സാക്ഷി ചൂണ്ടിക്കാട്ടി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന സഞ്ജയ് സിംഗിനെതിരെ നടപടി വേണമെന്ന് സാക്ഷി മാലിക് കേന്ദ്ര കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
ഗുസ്തി ഫെഡറേഷന്റെ പുതിയ സമതിയെ കഴിഞ്ഞ മാസമാണ് സസ്‌പെന്‍ഡ് ചെയ്തത്. നടപടിക്രമങ്ങള്‍ പാലിക്കാതെ ഗുസ്തി ചാംപ്യന്‍ഷിപ്പുകള്‍ നടത്താന്‍ ശ്രമിച്ചതിനാണ് വിലക്ക് ലഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന്റേതായിരുന്നു നടപടി. ഗുസ്തി ഫെഡറഷേന്റെ പുതിയ സമിതിയെ നിയന്ത്രിക്കുന്നത് പഴയ അദ്ധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ സിംഗെന്ന് ആരോപിച്ച് സാക്ഷി മാലിക്ക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു.