പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റി
മിസോറാമില്‍ ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

ഐസ്‌വാള്‍: പൗരത്വ നിയമഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമായതോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ മാറ്റി. മിസോറാമില്‍ ജനുവരി 10 മുതല്‍ 23 വരെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.
മിസോറാമില്‍തന്നെ മല്‍സരങ്ങള്‍ നടത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഏപ്രിലില്‍ മല്‍സരങ്ങള്‍ നടത്താനാണ് തീരുമാനം. കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്. പൗരത്വ ബില്ലിനെതിരായ പ്രതിഷേധം ഐഎസ്എല്‍ മല്‍സരങ്ങളെയും ബാധിച്ചിരുന്നു.