ശക്തികാന്തദാസ് ആര്‍ബിഐ ഗവര്‍ണര്‍

നോട്ട് നിരോധനം ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നടപടികളെയും ശക്തമായി പിന്തുയ്ക്കുന്നയാളാണ് ശക്തികാന്തദാസ്.

Update: 2018-12-11 17:45 GMT

ന്യൂഡല്‍ഹി : റിസര്‍ബാങ്ക് ഗവര്‍ണറായി മുന്‍ ധനകാര്യ സെക്രട്ടറി ശക്തികാന്തദാസിനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ച ഒഴിവിലാണിത്.

നോട്ട് നിരോധനം ഉള്‍പ്പടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും നടപടികളെയും ശക്തമായി പിന്തുയ്ക്കുന്നയാളാണ് ശക്തികാന്തദാസ്. റിസര്‍വ് ബാങ്കിന്റെ 25ാമത് ഗവര്‍ണറായാണ് ഇദ്ദേഹം ചുമതലയേല്‍ക്കുന്നത്്. നിലവില്‍ ധനകാര്യ കമ്മീഷന്‍ അംഗവും ജി20 ഉച്ചകോടികളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയുമാണ് ശക്തികാന്തദാസ്.


Tags:    

Similar News