ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാനാവാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്‍മാരോട് തെളിവ് ചോദിക്കുന്നത്: യെച്ചൂരി
വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന പ്രധാനമന്ത്രിയെയും ബിജെപി മന്ത്രിമാരെയും പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിലും പൗരത്വ രജിസ്റ്ററിലും കേന്ദ്രസര്‍ക്കാരിനെതിരേ വീണ്ടും രൂക്ഷവിമര്‍ശനമുന്നയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച ആരോപണം നേരിടുന്ന പ്രധാനമന്ത്രിയെയും ബിജെപി മന്ത്രിമാരെയും പരിഹസിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്‍മാരോട് തെളിവ് ചോദിക്കുന്നതെന്ന് സീതാറാം യെച്ചൂരി ട്വിറ്ററില്‍ കുറ്റപ്പെടുത്തി.
A govt — that has shut down RTI, promotes Electoral bonds, has zero transparency, PM and Ministers cannot show their degrees — is now asking Citizens to prove their credentials? They will not get away with this. #CAA_NPR_NRC_Protests
— Sitaram Yechury (@SitaramYechury) January 2, 2020
വിവരാവകാശ നിയമത്തെ ഇല്ലാതാക്കിയ, ഇലക്ടറല്‍ ബോണ്ടുകളെ പ്രോല്‍സാഹിപ്പിക്കുന്ന, ഒരു സുതാര്യതയുമില്ലാത്ത, ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമുള്ള സര്‍ക്കാരാണ് ഇപ്പോള്‍ പൗരന്‍മാരോട് തെളിവ് ചോദിക്കുന്നതെന്നാണ് യെച്ചൂരിയുടെ ട്വീറ്റ്. എന്‍പിആറുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടിയോട് പ്രതികരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ ഈ പരാമര്‍ശം. സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന എന്‍പിആറും എന്‍ആര്‍സിയും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.