ഇന്ത്യയില്‍ നടക്കുന്നതോര്‍ത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും: സോണിയാ ഗാന്ധി
ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണം. ഗാന്ധിയന്‍ ആശയങ്ങളില്‍ മുറുകെപിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്നും സോണിയ പറഞ്ഞു.
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്നോര്‍ത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 150ാം ഗാന്ധി ജയന്തി ദിനത്തില്‍ രാജ്ഘട്ടില്‍ നടന്ന യോഗത്തിലാണ് സോണിയാ ഗാന്ധി ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചത്.
ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണം. ഗാന്ധിയന്‍ ആശയങ്ങളില്‍ മുറുകെപിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്നും സോണിയ പറഞ്ഞു.
ഗാന്ധിയെ കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് എന്ത് അവകാശമാണുള്ളതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ചോദിച്ചു. സത്യത്തിന്റെ പാത പിന്തുടരണമെന്നാണ് ഗാന്ധിയുടെ പ്രധാന തത്വം. ബിജെപി ആദ്യം സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കട്ടെ. എന്നിട്ട് ഗാന്ധിയെക്കുറിച്ച് അവര്‍ക്ക് സംസാരിക്കാമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫിസ് മുതല്‍ രാജ്ഘട്ട് വരെ ഗാന്ധി സന്ദേശ യാത്രയും നടത്തി.