'കശ്മീരില്‍ ജനഹിതം പരിഗണിക്കണം'; ഗാന്ധിയുടെ പ്രഭാഷണം പുനപ്രസിദ്ധീകരിച്ച് ദി വയര്‍

പാകിസ്താനിലോ ഇന്ത്യയിലോ ചേരണോ എന്ന് കശ്മീരിലെ ജനങ്ങളോട് ചോദിക്കണം. അവര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യട്ടെ. ഭരണാധികാരി ഒന്നുമല്ല. ജനമാണ് എല്ലാം. ഈ ദിവസങ്ങളില്‍ ഒന്നില്‍ ഭരണാധികാരി മരിക്കും എന്നാല്‍ ജനങ്ങള്‍ നിലനില്‍ക്കും'. ഗാന്ധിയുടെ പ്രഭാഷണത്തില്‍ നിന്ന്.

Update: 2019-10-17 12:55 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ജനഹിതമാണ് പരിഗണിക്കേണ്ടതെന്ന മഹാത്മാ ഗാന്ധിയുടെ പ്രഭാഷണം പുനപ്രസിദ്ധീകരിച്ച് പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ദി വയര്‍. ഗാന്ധി പൈതൃക പോര്‍ട്ടല്‍ ഓണ്‍ലൈനിലെ ഗാന്ധിയുടെ 1947 ജൂലൈ 29 ലെ പ്രാര്‍ത്ഥനാ പ്രഭാഷണത്തില്‍ നിന്ന്(മഹാത്മാഗാന്ധിയുടെ സമാഹൃത കൃതികള്‍, വാല്യം 88) ചെറിയ ഒരു ഭാഗം പ്രസിദ്ധീകരിക്കുന്നു എന്ന മുഖവുരയോടെയാണ് ദി വയര്‍ പ്രഭാഷണം പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്.

മഹാത്മാഗാന്ധിയുടെ പ്രഭാഷണം

'കശ്മീരില്‍ ഒരു മഹാരാജാവും അതിന്റെ സംവിധാനങ്ങളും ഉണ്ട്. ഇന്ത്യയോട് യോജിക്കാനോ പാകിസ്താനിലേക്ക് പോകരുതെന്നോ ഞാന്‍ മഹാരാജാവിനോട് നിര്‍ദ്ദേശിക്കുന്നില്ല. അത് എന്റെ ഉദ്ദേശമല്ല. ഭരണകൂടത്തിന്റെ യഥാര്‍ത്ഥ പരമാധികാരി സംസ്ഥാനത്തെ ജനങ്ങളാണ്. ഭരണാധികാരി ജനങ്ങളുടെ ദാസനല്ലെങ്കില്‍ അയാള്‍ ഭരണാധികാരിയല്ല. ഇതാണ് എന്റെ വിശ്വാസം, അതുകൊണ്ടാണ് ഞാന്‍ ഒരു വിമതനായിത്തീര്‍ന്നതും. കാരണം ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭരണാധികാരികളാണെന്ന് അവകാശപ്പെടുകയും അവരെ ഭരണാധികാരികളായി അംഗീകരിക്കാന്‍ ഞാന്‍ വിസമ്മതിക്കുകയും ചെയ്തു. ഇപ്പോള്‍ അവര്‍ ഇന്ത്യ വിടാന്‍ പോവുകയാണ്.

വൈസ്രോയിയുടെ സംരക്ഷണയില്‍ കശ്മീരിലെ മഹാരാജാവിന് ഇഷ്ടമുള്ളതുപോലെ ചെയ്യാന്‍ കഴിയും. ഇപ്പോള്‍ അധികാരം ജനങ്ങളുടേതാണ്..... കശ്മീരില്‍ ഷാള്‍ നിര്‍മ്മാണം, എംബ്രോയിഡറി തുടങ്ങിയവ നന്നായി വികസിപ്പിച്ച കൈതൊഴിലുകളാണ്. ചര്‍ക്കയും അവിടെ നല്ല പ്രചാരത്തിലുണ്ട്. കശ്മീരിലെ ദരിദ്രരായ ജനവിഭാഗങ്ങള്‍ക്ക് എന്നെ നന്നായി അറിയാം.

പാകിസ്താനിലോ ഇന്ത്യയിലോ ചേരണോ എന്ന് കശ്മീരിലെ ജനങ്ങളോട് ചോദിക്കണം. അവര്‍ ആഗ്രഹിക്കുന്നതുപോലെ ചെയ്യട്ടെ. ഭരണാധികാരി ഒന്നുമല്ല. ജനമാണ് എല്ലാം. ഈ ദിവസങ്ങളില്‍ ഒന്നില്‍ ഭരണാധികാരി മരിക്കും എന്നാല്‍ ജനങ്ങള്‍ നിലനില്‍ക്കും'. ഗാന്ധിയുടെ പ്രഭാഷണത്തില്‍ നിന്ന്.




Tags:    

Similar News