ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ശ്രീലങ്കന്‍ അഭയാര്‍ഥികളെത്തി. രാമേശ്വരത്താണ് 21 അഭയാര്‍ഥികളെത്തിയത്. ഇവരെ മണ്ഡപം പോലിസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അഞ്ച് പേരടങ്ങിയ ആദ്യ സംഘത്തെ പുലര്‍ച്ചെ പിടികൂടിയിരുന്നു. പിന്നാലെ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ളവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ഥികളെത്തിയിരുന്നു.
ഫൈബര്‍ ബോട്ടില്‍ നാലംഗ സംഘമാണ് രാമേശ്വരത്തെത്തിയത്. ഇവരെ ക്യാംപിലേക്ക് മാറ്റിയിരുന്നു. കടല്‍ അതിര്‍ത്തിക്കടുത്തുള്ള ചെറുമണല്‍ തിട്ടയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരെ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്തു. ജാഫ്‌നയില്‍ സ്വദേശികളായ ഇവര്‍ തലൈമാന്നാറില്‍ നിന്നാണ് ഇന്ത്യയിലേക്ക് കടന്നത്. ഏഴ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ വന്നവരെന്നാണ് വിവരം. ധാരാളം പേര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുന്നുവെന്നാണ് നേരത്തെ എത്തിയ അഭയാര്‍ഥികള്‍ പറഞ്ഞത്.