സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ അന്തരിച്ചു

ശ്വാസകോശസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു.

Update: 2021-04-25 06:44 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി സിറ്റിങ് ജഡ്ജിയും കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് മോഹന്‍ എം ശാന്തനഗൗഡര്‍ (62) അന്തരിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അണുബാധയെത്തുടര്‍ന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിലെ ഐസിയുവില്‍ ചികില്‍സയിലായിരുന്നു. കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹത്തിന് അടുത്തിടെ വൈറല്‍ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. 1958 മെയ് അഞ്ചിന് കര്‍ണാടകയിലാണ് അദ്ദേഹം ജനിച്ചത്.

1980 സപ്തംബറിലാണ് അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചത്. 2003ല്‍ കര്‍ണാടക ഹൈക്കോടതിയുടെ അഡീഷനല്‍ ജഡ്ജിയായി നിയമിക്കപ്പെട്ടു. 2016 ആഗസ്ത് ഒന്നിന് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2016 സപ്തംബര്‍ 22ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2017 ഫെബ്രുവരി 17നാണ് സുപ്രിംകോടതി ജഡ്ജിയായി നിയമിതനായത്.

Tags:    

Similar News