പട്‌ന: മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് പാര്‍ട്ടി യുവജന വിഭാഗം അധ്യക്ഷ സ്ഥാനം രാജി വച്ചു. ലാലുവിന്റെ കുുംബത്തില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തേജ് പ്രതാപിന്റെ രാജി. ഇളയ സഹോദരനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ചുമതലക്കാരനുമായ തേജസ്വി യാദവുമായി തേജ് പ്രതാപിന് അഭിപ്രായ ഭിന്നതകളുണ്ടെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍.
തന്റെ വിശ്വസ്തര്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് തേജ് പ്രതാപിന്റെ രാജിയെന്ന് റിപോര്‍ട്ടുകളുണ്ട്. ട്വിറ്ററിലൂടെയായിരുന്നു ആര്‍ജെഡി എംഎല്‍എ കൂടിയായ തേജ് പ്രതാപിന്റെ രാജി പ്രഖ്യാപനം. പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നേരത്തേ തേജ് പ്രതാപ് അറിയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവച്ചിരുന്നു. താന്‍ പക്വതയില്ലാത്തവനാണെന്ന് കരുതുന്നവരാണ് പക്വതയില്ലാത്തവരെന്ന് തേജിന്റെ ട്വീറ്റില്‍ പറയുന്നു.