വ്യവസായികളെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കല്‍; മലയാളി ഉള്‍പ്പെട്ട സംഘം തോക്കുമായി പിടിയില്‍

നാഷനല്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയറക്ടറും ഉദ്യോഗസ്ഥരുമെന്ന വ്യാജേനയാണ് സാം പീറ്ററും സംഘവും ലോഡ്ജില്‍ മുറിയെടുത്തത്

Update: 2019-08-17 16:49 GMT

മംഗളൂരു: വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന മലയാളി ഉള്‍പ്പെടെയുള്ള എട്ടംഗസംഘത്തെ തോക്കുമായി മംഗളൂരു പോലിസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശി സാം പീറ്ററിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് തോക്കും തിരകളും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളുമായി പിടികൂടിയത്. നാഷനല്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലിസ് അറയിച്ചു. ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മംഗളൂരു നഗരത്തിലെ ഒരു ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. നാഷനല്‍ െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഡയറക്ടറും ഉദ്യോഗസ്ഥരുമെന്ന വ്യാജേനയാണ് സാം പീറ്ററും സംഘവും ലോഡ്ജില്‍ മുറിയെടുത്തത്. ഇവര്‍ സഞ്ചരിക്കുന്ന ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ച വാഹനവും പോലിസ് പിടിച്ചെടുത്തു. കദ്രി സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സാമ്പത്തിക തിരിമറി കണ്ടെത്തിയിട്ടുണ്ടെന്നും റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തി വന്‍കിട കച്ചവടക്കാരില്‍നിന്നും മറ്റും പണം തട്ടുകയും കൊള്ളയടിക്കുകയുമാണ് സംഘത്തിന്റെ രീതിയെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.



Tags:    

Similar News