ന്യൂഡല്‍ഹി: ഹൈദരബാദ് സര്‍വകലാശാല ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമൂല ആത്മഹത്യചെയ്തിട്ട് ഇന്നത്തേക്ക് മുന്ന് വര്‍ഷം. സമൂഹത്തിലെ ദലിതരോടുള്ള അടിച്ചമര്‍മര്‍ത്തളുകള്‍ക്കെതിരെ പ്രതികരിച്ച യുവാവാണ് രോഹിത് വെമൂല. ജാതി രാഷ്ട്രീയതയുടെ അടിസ്ഥാനത്തില്‍ ഹൈദരബാദ് സര്‍വകലാശാല അധികൃതരുടെയും ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെയും ശത്രുതാപരമായ സമീപനമാണ് രോഹിത് വെമൂലയെ വേട്ടയാടിയത്. വൈസ്്് ചാന്‍സിലറായ അപ്പാറാവു ജെര്‍ഫ് നിഷേധിച്ചതോടയാണ് ആത്മഹത്യയക്ക് നയിച്ചത്. ഇതേതുടര്‍ന്ന് അപ്പാറാവു കുറച്ചുകാലം മാറിനിന്നങ്കിലും ഇപ്പോഴും വൈസ് ചാന്‍സിലറായി തുടരുന്നു. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദരും ദത്തത്രെയ എന്നിവര്‍ എബിവിപിയ്ക്കുവേണ്ടി രോഹിത് വെമൂലയെ ലക്ഷ്യമിടുകയും ജീവിതമവസാനിപ്പിക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതമാക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കളും സുഹൃത്തുകളും പറയുന്നത്്.രോഹിത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവര്‍ ്ഇപ്പോഴും അധികാര സ്ഥാപനങ്ങളില്‍ തുടരുകയും ചെയ്യുന്നു.മൂന്ന് വര്‍ഷമായിട്ടും രോഹിത് വെമൂലയ്ക്ക് നീതി കിട്ടാത്തതിന്റെ വേദനയിലാണ് കുടുംബം.