സവര്‍ണ സംവരണത്തെ പിന്തുണക്കുന്നവര്‍ രോഹിതിനേയും ഓര്‍ക്കുന്നു........
രോഹിത് ഏത് വ്യവസ്ഥിതിക്കെതിരെ പോരാടി മരിച്ചോ, ആ വ്യവസ്ഥിതിയെ പിന്തുണക്കുന്ന പാര്‍ട്ടികളോടാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കു പോലും കൂറ്.
പ്രശാന്ത് സുബ്രഹ്മണ്യന്റെ ഫേസ്ബുക്ക് പോസ്റ്റ്
ബിജെപി, കോണ്‍ഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, തൃണമൂല്‍ തുടങ്ങിയ പാര്‍ലമെന്ററി പാര്‍ട്ടികള്‍ ചേര്‍ന്ന് സവര്‍ണ സംവരണം നടപ്പാക്കി മനുസ്മൃതിയെയും ഹിന്ദുത്വബ്രാഹ്മണിസത്തെയും പിന്തുണക്കുന്ന കാലത്താണ് കുറച്ചു മനുഷ്യര്‍ രോഹിത് വെമുലയെ ഓര്‍ക്കുന്നത്. ഇന്ന് രോഹിതിനെ ഓര്‍ത്തിട്ട് നാളെ ആ പാര്‍ട്ടികളെ പിന്തുണക്കുന്നവരാണ് അവനെ ഓര്‍ക്കുന്നവരില്‍ ഭൂരിപക്ഷവും. രോഹിത് ഏത് വ്യവസ്ഥിതിക്കെതിരെ പോരാടി മരിച്ചോ, ആ വ്യവസ്ഥിതിയെ പിന്തുണക്കുന്ന പാര്‍ട്ടികളോടാണ് അദ്ദേഹത്തെ അനുസ്മരിക്കുന്നവര്‍ക്കു പോലും കൂറ്, അല്ലെങ്കില്‍ അവര്‍ അധികാരത്തിനുവേണ്ടി ആ പാര്‍ട്ടികളോട് സന്ധി ചെയ്യുന്നു. രോഹിത് പറയുന്നു, 'മനുഷ്യന്റെ മൂല്യം വെറുമൊരു വോട്ടിലേക്ക് ഒതുങ്ങി...' സത്യം, നിങ്ങള്‍ വളരെ ചുരുങ്ങി പോയിരിക്കുന്നു മനുഷ്യരെ !
ഈ നശിച്ച ലോകത്ത് നിന്നും നീ സ്വയം അവസാനിപ്പിച്ച് പോയത് നന്നായി രോഹിത്.......