ഹൈദരാബാദ്: തെലങ്കാനയിലെ 17 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി. ഏപ്രില്‍ 11 ന് ഒറ്റഘട്ടമായാണ് തെലങ്കാനയില്‍ തെരഞ്ഞടുപ്പ്. നിസാമാബാദില്‍ നിന്നും കെ ചന്ദ്രശേഖ റാവുവിന്റെ മകള്‍ കെ കവിത മല്‍സരിക്കും. കൂടാതെ വെമിറെഡ്ഢി നരസിംഹ റെഡ്ഢി നാല്‍ഗൊണ്ടയില്‍ നിന്നും പസുനുരി ദയാകര്‍ വാറങ്കലില്‍ നിന്നും ജി നാഗേഷ് ആദിലാബാദില്‍ നിന്നും മല്‍സരിക്കും. കൂടാതെ വരാന്‍ പോവുന്ന നാല് നിയമസഭാ കൗണ്‍സില്‍ സീറ്റുകളില്‍ രണ്ടെണ്ണത്തിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. നിലവില്‍ നാല്‍ഗൊണ്ട എം പിയായ ഗുത്ത സുഖേന്ദര്‍ റെഡ്ഢിയേയും ടിആര്‍എസ് നേതാവ് ഗാരി നവീന്‍ റാവു എന്നിവരെയുമാണ് നിയമസഭാ കൗണ്‍സില്‍ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്.