ബംഗളുരൂവില്‍ നിന്ന് രണ്ടു യുവാക്കള്‍ സൈക്കിളില്‍ ഹജ്ജിന് പുറപ്പെട്ടു(വീഡിയോ)

2019 ആഗസ്ത് 10, 11 തിയ്യതികളിലാണ് ഇത്തവണത്തെ ഹജ്ജ് കര്‍മം നടക്കുക

Update: 2019-02-27 17:02 GMT



Full View

ബംഗളൂരു: പരിശുദ്ധ ഹജ്ജ് കര്‍മം ചെയ്യാന്‍ സൈക്കിളില്‍ ബംഗളൂരുവില്‍ നിന്ന് രണ്ടു യുവാക്കള്‍ പുറപ്പെട്ടു. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനു വേണ്ടിയാണ് ബംഗളൂരു ടെന്‍ത് ക്രോസ് വില്‍സണ്‍ ഗാര്‍ഡനിലെ രണ്ടു യുവാക്കള്‍ സൈക്കിളില്‍ പോവുന്നത്. കര്‍ണാടക ഹജ്ജ് ഹൗസില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹജ്ജ് കാര്യ മന്ത്രി സമീര്‍ അഹ്മദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സൈക്കിളില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരെ പ്രാര്‍ഥനകളോടെയാണ് യാത്രയാക്കിയത്. ഇന്ത്യന്‍ പതാകയും വഹിച്ചാണ സൈക്കിള്‍ യാത്ര തുടരുക.യാത്ര തുടങ്ങുമ്പോഴുള്ള പ്രാര്‍ഥനകളും ലബ്ബൈക്കയും ചൊല്ലി ഭരണപക്ഷ നേതാക്കളും അനുയായികളും ഇവരെ യാത്രയാക്കുകയായിരുന്നു.2019 ആഗസ്ത് 10, 11 തിയ്യതികളിലാണ് ഇത്തവണത്തെ ഹജ്ജ് കര്‍മം നടക്കുക.നേരത്തേ, 2007ല്‍ ഹൈദരാബാദില്‍ നിന്ന് ഏഴുപേര്‍ ഹജ്ജിനു വേണ്ടി സൈക്കിളില്‍ പോയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.







Tags:    

Similar News