മുസഫര്‍ നഗര്‍:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ കട്ടൗളി ജില്ലയില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി നാലു യുവാക്കള്‍ 15കാരിയെ ബലാല്‍സംഘം ചെയ്തു. വൈക്കോല്‍ ശേഖരിക്കാനായി വയലിലെത്തിയ പെണ്‍കുട്ടിയെ നാലംഗ സംഘം പിടികൂടി അടുത്തുള്ള കരിമ്പിന്‍ തോട്ടത്തില്‍ കൊണ്ടുപോവുകയായിരുന്നു. പിന്നീട് തോക്കു കാണിച്ചു ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഘത്തിനിരയാക്കുകയുമായിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നു പെണ്‍കുട്ടി പോലിസിനോടു വെളിപ്പെടുത്തി. പെണ്‍കുട്ടി ബലാല്‍സംഘത്തിനിരയായെന്നു മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായെന്നും അക്രമികള്‍ക്കെതിരേ കേസെടുത്തതായും മുസഫര്‍ നഗര്‍ പോലിസ് പറഞ്ഞു.