ജെയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ട് കശ്മീരികളെ അറസ്റ്റ് ചെയ്തു

പശ്ചിമ ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്

Update: 2019-02-22 09:57 GMT

ലഖ്‌നോ: ജെയ്‌ഷെ മുഹമ്മദ് ബന്ധം ആരോപിച്ച് രണ്ട് കശ്മീരി യുവാക്കളെ ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സേന ദയൂബന്ദില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ കുല്‍ഗാമില്‍നിന്നുള്ള ഷാനവാസ് അഹ്മദ് ടെലി, പുല്‍വാമയിലെ അഹ്മദ് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിങ് പറഞ്ഞു. പുല്‍വാമ ആക്രമണത്തിനു ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയതെന്നും ജെയ്‌ഷെ മുഹമ്മദിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളാണ് ഇവരെന്നാും അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നുവെന്നും പോലിസ് പറയുന്നു. പ്രശസ്തമായ ഇസ്‌ലാം മത പഠന കേന്ദ്രമായ പശ്ചിമ ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പുല്‍വാമ ആക്രമണവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന കാര്യം വ്യക്തമല്ലെങ്കിലും ഇരുവര്‍ക്കും ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാണ് പോലിസ് പറയുന്നത്. എടിഎസ് തലവന്‍ അസിം അരുണാണ് പിടികൂടാന്‍ നേതൃത്വം നല്‍കിയതെന്നു പിടിഐ റിപോര്‍ട്ട് ചെയ്തു.


Tags:    

Similar News