നടി ഊര്‍മിള മതോന്ദ്കര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു

ജൂലൈയില്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സഞ്ജയ് നിരുപത്തിന്റെ വിശ്വസ്ത സഹായികളെ വിമര്‍ശിച്ച് ഊര്‍മിള മതോന്ദ്കര്‍ എഴുതിയ കത്ത് പാര്‍ട്ടിയുടെ സ്‌റ്റേറ്റ് യൂണിറ്റില്‍ വാക്കുതര്‍ക്കത്തിന് കാരണമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അന്നത്തെ പാര്‍ട്ടിയുടെ മുംബൈ മേധാവി മിലിന്ദ് ദിയോറ രാജിവച്ചു.

Update: 2019-09-10 10:16 GMT

മുംബൈ: നടി ഊര്‍മിള മതോന്ദ്കര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. അഞ്ചു മാസം മുന്‍പാണ് ഊര്‍മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്തില്‍നിന്നും ഊര്‍മിള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

'ഞാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ചു. മുന്‍ മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് മിലിന്ദ് ദിയോറയ്ക്ക് മേയ് 16 ന് അയച്ച കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും യാതൊന്നും നടക്കാതെ വന്നതോടെയാണ് രാജിയെക്കുറിച്ച് ഞാന്‍ ആദ്യം ചിന്തിച്ചത്. അതിനുശേഷം, അതീവ രഹസ്യാത്മകമായ കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തു, ഇത് എന്നെ സംബന്ധിച്ചിടത്തോളം നഗ്‌നമായ വഞ്ചനയാണ്.' രാജിക്കത്തില്‍ ഊര്‍മിള വ്യക്തമാക്കി.

ജൂലൈയില്‍, മുതിര്‍ന്ന സഹപ്രവര്‍ത്തകനായ സഞ്ജയ് നിരുപത്തിന്റെ വിശ്വസ്ത സഹായികളെ വിമര്‍ശിച്ച് ഊര്‍മിള മതോന്ദ്കര്‍ എഴുതിയ കത്ത് പാര്‍ട്ടിയുടെ സ്‌റ്റേറ്റ് യൂണിറ്റില്‍ വാക്കുതര്‍ക്കത്തിന് കാരണമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അന്നത്തെ പാര്‍ട്ടിയുടെ മുംബൈ മേധാവി മിലിന്ദ് ദിയോറ രാജിവച്ചു.

ദിയോറയ്ക്ക് ഊര്‍മിള അയച്ച കത്തില്‍ നിരുപമിന്റെ അടുത്ത അനുയായികളായ സന്ദേഷ് കോണ്‌വില്‍ക്കറിന്റെയും ഭുഷാന്‍ പാട്ടിലിന്റെയും പെരുമാറ്റത്തെ വിമര്‍ശിച്ചിരുന്നു.

Tags:    

Similar News