ഉത്തര്‍ പ്രദേശ്: ദേശീയ പതാകയെ അവഹേളിച്ച എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

പ്രത്യേക എംപി-എംഎല്‍എ കോടതി. പുര്‍കഴി മണ്ഡലത്തിലെ ആര്‍എല്‍ഡി എംഎല്‍എ അനില്‍കുമാറിനെതിരേ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കു

Update: 2022-06-24 12:58 GMT

മുസാഫര്‍നഗര്‍ (യുപി): കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാകയെ അപമാനിച്ചെന്ന കുറ്റത്തിന് ആര്‍എല്‍ഡി എംഎല്‍എയ്‌ക്കെതിരേ കേസെടുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി

പ്രത്യേക എംപി-എംഎല്‍എ കോടതി. പുര്‍കഴി മണ്ഡലത്തിലെ ആര്‍എല്‍ഡി എംഎല്‍എ അനില്‍കുമാറിനെതിരേ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ ജഡ്ജി സീനിയര്‍ ഡിവിഷന്‍ മായങ്ക് ജയ്‌സ്വാള്‍ വ്യാഴാഴ്ച ന്യൂ മാണ്ഡി പോലിസ് സ്‌റ്റേഷനോട് നിര്‍ദ്ദേശിച്ചു. അഭിഭാഷകനായ എസ് കെ ത്യാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി സ്വീകരിച്ചതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ പെട്രോള്‍ പമ്പില്‍ അനില്‍കുമാര്‍ ദേശീയ പതാക തലകീഴായി ഉയര്‍ത്തിയെന്നാണ് പരാതി. സംഭവത്തില്‍ എംഎല്‍എ ഖേദം പ്രകടിപ്പിച്ചിരുന്നു. പതാക ഉയര്‍ത്തുന്നതിന്റെ വീഡിയോ അന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Tags:    

Similar News