തോക്കുകളും വാളുകളുമായി വിഎച്ച്പിയുടെ പ്രകടനം
ശോഭയാത്രയുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടത്തിയ പ്രകടനത്തില്‍ പെണ്‍കുട്ടികളടക്കമുള്ളവരാണ് ആയുധങ്ങളുമായി അണിനിരന്നത്
പൂനെ: തോക്കുകളും വാളുകളുമായി 200ഓളം വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) പ്രവര്‍ത്തകരുടെ പ്രകടനം. മഹാരാഷ്ട്രയിലെ പൂനെയിലാണ് നിയമത്തെ നോക്കുകുത്തിയാക്കി ഹിന്ദുത്വര്‍ ആയുധങ്ങളുമായി പരസ്യപ്രകടനം നടത്തിയത്.
ശോഭയാത്രയുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടത്തിയ പ്രകടനത്തില്‍ പെണ്‍കുട്ടികളടക്കമുള്ളവരാണ് ആയുധങ്ങളുമായി അണിനിരന്നത്. നാലു പെണ്‍കുട്ടികളില്‍ നിന്നും തോക്കുകളും അഞ്ചു പെണ്‍കുട്ടികളില്‍ നിന്നു വാളുകളും പിടികൂടിയതായി പോലിസ് വ്യക്തമാക്കി. പ്രകടനത്തിനു അനുമതി നല്‍കിയിരുന്നില്ലെന്നും സംഭവത്തില്‍ കേസെടുത്തതായും വ്യക്തമാക്കിയ പോലിസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തമാക്കി. വിഎച്ച്പി പ്രാദേശിക നേതാവ് ശാരദ് ഇനാംദര്‍, ജില്ലാ പ്രസിഡന്റ് ദനാജി ഷിന്‍ഡെ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തതെന്നും പോലിസ് പറഞ്ഞു.