ഭക്ഷണമെത്തിച്ചത് മുസ്‌ലിം; സൊമാറ്റോയ്ക്കും യൂബര്‍ ഈറ്റ്‌സിനുമെതിരെ ഹിന്ദുത്വവാദികള്‍
ട്വിറ്ററില്‍ ഇരു കമ്പനികളെയും ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം: ഡെലിവറി ബോയ് മുസ്‌ലിമാണെന്ന് അറിഞ്ഞ് വാങ്ങിയ ഭക്ഷണം വേണ്ടെന്ന് വച്ച ഉപഭോക്താവിനോട് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമറ്റോയ്ക്കും അവരെ പിന്തുണച്ച യൂബര്‍ ഈറ്റ്‌സിനുമെതിരേ കടുത്ത വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വര്‍. ട്വിറ്ററില്‍ ഇരു കമ്പനികളെയും ബോയ്‌കോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ വാദികള്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
'ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി,'-എന്ന അമിത് ശുക്ല എന്നയാളുടെ ട്വീറ്റാണ് വിവാദത്തിന് തുടക്കമിട്ടത്.
ഉപഭോക്താവിന്റെ ഈ ആവശ്യം അംഗീകരിക്കാവുന്നതല്ലെന്നും, അത്തരത്തില്‍ നഷ്ടപ്പെടുന്ന കച്ചവടത്തെക്കുറിച്ച് തങ്ങള്‍ക്ക് ആശങ്കയില്ലെന്നുമായിരുന്നു 'സൊമാറ്റോ' സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ പ്രതികരിച്ചത്. അതോടൊപ്പം തന്നെ ഭക്ഷണത്തിന് മതമില്ലെന്നും, ഭക്ഷണം തന്നെ ഒരു മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ പിന്തുണച്ചു കൊണ്ട് മറ്റൊരു ഓണ്‍ല്‍ൈ ഭക്ഷണ ശാലയായ യൂബര്‍ ഈറ്റ്‌സും രംഗത്തെത്തിയിരുന്നു. സംഭവം ഇന്നലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. സൊമാറ്റോയ്ക്കും യൂബര്‍ ഈറ്റ്‌സിനും വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്.
ഇതോടെയാണ് ഇരുകമ്പനികള്‍ക്കും എതിരെ ബോയ്‌കോട്ട് പ്രചാരണവുമായി തീവ്ര ഹിന്ദുത്വ വാദികള്‍ രംഗത്തെത്തിയിരിക്കുന്നത്.