സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ദുരുദ്ദേശപരം: എ സി ജലാലുദ്ധീന്‍
തികച്ചും വ്യക്തിപരമായ തര്‍ക്കത്തിനിടയിലാണ് ഹിഷാം എന്ന യുവാവ് കൊല്ലപ്പെട്ടത്. ഈ വിഷയത്തില്‍ പാര്‍ട്ടിക്കോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാട്ടൂല്‍: മാട്ടൂലില്‍ നടന്ന കൊലപാതകത്തിലേക്ക് എസ്ഡിപിഐയെ വലിച്ചിഴക്കാനുള്ള സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ നീക്കം നെറികെട്ട രാഷ്ട്രീയവും ദുരുദ്ദേശ പരവുമാണെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ പറഞ്ഞു. തികച്ചും വ്യക്തിപരമായ തര്‍ക്കത്തിനിടയിലാണ് ഹിഷാം എന്ന യുവാവ് കൊല്ലപ്പെട്ടത്. ഈ വിഷയത്തില്‍ പാര്‍ട്ടിക്കോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാട്ടൂലിലെ ജനങ്ങള്‍ക്കും പോലിസിനും ഇക്കാര്യങ്ങള്‍ കൃത്യമായി അറിയാം. വ്യക്തി വൈരാഗ്യത്തില്‍ നടക്കുന്ന അക്രമങ്ങളെ പോലും രാഷ്ട്രീയവല്‍ക്കരിച്ച് ലാഭം കൊയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് ഗുരുതരമായ ഭവിഷത്തുകള്‍ക്ക് ഇടവരുത്തും. ഭരിക്കുന്ന പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി എന്ന നിലയിലെങ്കിലും സമൂഹത്തോട് ഉത്തരവാദിത്തം കാണിക്കാന്‍ സിപിഎം തയ്യാറാവണം. വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ക്ക് പോലും രാഷ്ട്രീയ മാനം നല്‍കുക വഴി ഇരുകൂട്ടര്‍ക്കും വീണ്ടും സംഘര്‍ഷത്തില്‍ ഏര്‍പ്പെടാനുള്ള വടി നല്‍കുകയാണ് ജയരാജന്‍ ചെയ്യുന്നത്. ഇത്തരം പ്രസ്താവനകള്‍ സമൂഹത്തില്‍ ഛിദ്രത വളര്‍ത്താനെ ഉപകരിക്കൂവെന്നും പ്രസ്താവന പിന്‍വലിക്കാത്ത പക്ഷം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എ സി ജലാലുദ്ധീന്‍ വ്യക്തമാക്കി.
ദാരുണ സംഭവത്തില്‍ കൊല്ലപ്പെട്ട ഹിഷാം, പരിക്കേറ്റ ഷക്കീബ് എന്നിവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറിമാരായ ശംസുദ്ധീന്‍ മൗലവി, മുസ്തഫ നാറാത്ത്, മാട്ടൂല്‍ വാര്‍ഡ് മെമ്പര്‍ അനസ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.