ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചു ; മേല്‍ശാന്തി അറസ്റ്റില്‍
കണ്ണൂര്‍ അഴീക്കോട് സ്വദേശി അശ്വന്ത്(32)നെയാണ് പാലാരിവട്ടം പോലിസ് ഇന്‍സ്‌പെക്ടര്‍ സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
കൊച്ചി:ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തില്‍ മേല്‍ശാന്തി അറസ്റ്റില്‍.വെണ്ണല മാതാരത്ത് ദേവീക്ഷേത്രത്തിലെ പഴയ മേല്‍ശാന്തിയായിരുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശി അശ്വന്ത്(32)നെയാണ് പാലാരിവട്ടം പോലിസ് ഇന്‍സ്‌പെക്ടര്‍ സനലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ 22 ന് പുതിയ മേല്‍ശാന്തി ചുമതല ഏറ്റതിനു ശേഷം നടത്തിയ പരിശോധയിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ അണിയിച്ചിരുന്ന തിരുവാഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നിയത്.
ഈ വിവരം ക്ഷേത്രം ഭാരവാഹികളെ അറിയിച്ചു.തുടര്‍ന്ന് ഇവര്‍ പാലാരിവട്ടം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പഴയ മേല്‍ശാന്തിയായിരുന്ന അശ്വന്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മോഷണ വിവരം പുറത്താകുന്നത്.വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ ജോലി ചെയ്തിരുന്ന പല ക്ഷേത്രങ്ങളിലും സമാന രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയതായി വ്യക്തമായിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
ബ്രാഹ്മണ സമുദയാത്തില്‍പ്പെട്ടയാളാണെന്ന് പറഞ്ഞാണ് ഇയാള്‍ ക്ഷേത്രങ്ങളില്‍ ജോലിക്ക് കയറിയിരുന്നത്.ഒട്ടു മിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിനു ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീതിയില്‍ ഉള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു.