ക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: സി പി എ ലത്തീഫ്

Update: 2024-12-15 11:03 GMT

തിരുവനന്തപുരം: ക്രിസ്മസ് അവധിയോടനുബന്ധിച്ച് നാട്ടിലേക്കും തിരികെയുമുള്ള യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ക്ക് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് കത്ത് നല്‍കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, റെയില്‍വേയുടെ ചുമതലയുള്ള സംസ്ഥാന മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും പഠനം നടത്തുന്നവര്‍ക്കും ക്രിസ്മസ് ആഘോഷിക്കുന്നതിനും അവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനും കഴിയാത്ത വിധം യാത്രാ ക്ലേശം രൂക്ഷമായിരിക്കുകയാണ്. യാത്രാ ക്ലേശം പരിഹരിക്കാന്‍ നിലവിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ പര്യാപ്തമല്ല.

വെയ്റ്റിങ് ലിസ്റ്റില്‍ പോലും ട്രെയിന്‍ ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമാണ്. ഈ അവസരം മുതലാക്കി യാത്രക്കാരെ കൊള്ളയടിക്കുകയാണ് വിമാന കമ്പനികളും സ്വകാര്യ ബസ് ഉടമകളും. യാത്രാ ക്ലേശം പരിഹരിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര മന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റെയില്‍വേയുടെ ചുമതല വഹിക്കുന്ന സംസ്ഥാന മന്ത്രി വി അബ്ദുര്‍റഹ്‌മാന് അയച്ച കത്തില്‍ സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.


Tags:    

Similar News