നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
അങ്കമാലി തുറവൂര്‍ കിടങ്ങൂര്‍ സ്വദേശി ആഷിഖ് മനോഹരന്‍ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി.
കൊച്ചി:നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂര്‍ കിടങ്ങൂര്‍ സ്വദേശി ആഷിഖ് മനോഹരന്‍ (29) നെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തിലാണ് നടപടി.
അങ്കമാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം, ദേഹോപദ്രവം, കവര്‍ച്ച, സ്‌ഫോടക വസ്തു നിയമം തുടങ്ങി നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലിസ് പറഞ്ഞു.2017 ല്‍ ആഷിഖിനെ ഒരു വര്‍ഷത്തേക്ക് കാപ്പ ചുമത്തി നാട് കടത്തിയിരുന്നതാണ്. ഇത് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും കോടതി ഒരു വര്‍ഷം വീതം ശിക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ കിടങ്ങൂരില്‍ വച്ച് വിഷ്ണു എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞു വരികെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 52 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു. 35 പേരെ നാടു കടത്തിയതായും പോലിസ് പറഞ്ഞു.