സംസ്ഥാനത്ത് ബാല നീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലന്ന് ; സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ' ബച്പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബഞ്ചിന്റെ നടപടി

Update: 2019-09-02 13:31 GMT

കൊച്ചി: സംസ്ഥാനത്ത് ബാല നീതി നിയമം ഫലപ്രദമായി നടപ്പാക്കുന്നില്ലന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടന ' ബച്പന്‍ ബചാ വോ ആന്ദോളന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ്അധ്യക്ഷനായ ബഞ്ചിന്റെ നടപടി. ബച്പന്‍ ബചാവോ ആന്ദോളന്‍ സമര്‍മിച്ച ഹരജിയില്‍ നിയമം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേരത്തെ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് സംഘടന റൈക്കോടതിയെ സമീപിച്ചത്. 

Tags:    

Similar News